കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിക്കാവിളയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജില്‍ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി.കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജിന് സമീപം ബാര്‍ നടത്തുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കും. മദ്യപിക്കാന്‍ എത്തുന്നവര്‍ തമിഴ്‌നാട് ബിവറേജിന് മദ്യം വാങ്ങിയശേഷം സമീപത്തെ ബാറില്‍ വച്ച് മദ്യപിക്കുന്നതാണ് രീതി. ആറു മണിയോടെ സുനില്‍ മദ്യം വാങ്ങിയ ശേഷം ബാറിലിരുന്ന് മദ്യപിക്കാന്‍ എത്തിയപ്പോള്‍ ബാറിലെ ജീവനക്കാരനായ മങ്കാട് സ്വദേശി ശങ്കരനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ശങ്കരന്‍കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സുനിലിന്റെ വയറ്റില്‍ കുത്തുകയുമായിരുന്നു.
ഉടനെ ബാര്‍ ജീവനക്കാര്‍ സുനിലിനെ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.