കോട്ടയം: മൂലവട്ടത്ത് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ പ്രദേശവാസികളായ എട്ട് പേര്‍ക്ക് പരിക്ക്. അതിഥി തൊഴിലാളിയുടെ ആറ് വയസായ കുട്ടിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്താണ് നായയുടെ ആക്രമണമുണ്ടായത്. പ്രദേശവാസികളായ സജിമോൻ, സജൻ, അമ്ബിളി, അഭിനേഷ്, വിജയമ്മ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസ്സുള്ള മകൻ, പ്രദേശത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേര്‍ എന്നിവരാണ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.