കോട്ടക്കൽ :വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ ഘടകങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി..
ജില്ലയിലെ 21 മണ്ഡലങ്ങളിൽ നിന്നായി സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട പതിനായിരത്തോളം കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കാളികളാവും
ആധുനിക ജീവിത സാഹചര്യങ്ങൾ മൂലം
കുടുംബ സംവിധാനത്തിൽ
വലിയ തോതിലുള്ള ഭീഷണി നേരിട്ടുകൊണ്ടിരിക്കുന കാലത്ത്
വ്യക്തി കുടുംബം സമൂഹം എന്നിവക്ക് ഭീഷണിയായി മാറിക്കൊണ്ടിരി ക്കുന്ന വർദ്ധിച്ച തോതിലുള്ള ലഹരി ഉപയോഗം ആത്മീയ തട്ടിപ്പുകൾ, പൗരോഹിത്യ ചൂഷണങ്ങൾ, കുടുംബഭദ്രത തകർക്കുന്ന
ലിബറലിസ, സ്വതന്ത്രതാവാദങ്ങൾ
സാമ്പത്തിക ചൂഷണങ്ങൾ ആത്മഹത്യകൾ, മതേതര ഭാരത നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന
ആഴമേറിയ ചർച്ചകൾക്ക് സമ്മേളനം വേദിയാകും.
അഞ്ചേക്കറിലേറെ വിസ്തൃതിയുളള
പ്രത്യേകം തയ്യാറാക്കിയ നഗരിയിൽ സഘടിപിക്കുന്ന സമ്മേളനം
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്
പി എൻ അബ്ദുലത്തീഫ് മദനി ഉത്ഘാടനം ചെയ്യും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈ സേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിക്കും .
പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യാഥിതിയാകും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, കെ.പി സി സി ജനറൽ സെക്രട്ടറി കെ.പി നൗഷാദലി, ശിവദാസൻ എ തിരൂർ അഭിസംബോധന ചെയ്യും.
വിസ്ഡം പണ്ഡിത സഭ സംസ്ഥാന പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ് വി , സ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ
താജുദ്ദീൻ സ്വലാഹി,
സിറാജുൽ ഇസ്ലാം ബാലുശ്ശരി, ജാമിഅഃ അൽഹിന്ദ് ഡയറക്ടർ
ഫൈസൽ മൗലവി,
ഹാരിസ് കായക്കൊടി , മുഷ്താഖ് അൽ ഹികമി, ഹനീഫ ഓടക്കൽ, അബ്ദുൽ കരീം പറപ്പൂർ, തുടങ്ങിവർ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
മെഡിക്കൽ ഹെല്പ് ഡസ്ക്, ബുക്ക്സ്റ്റാൾ, തുടങ്ങിയ സൗകര്യങ്ങൾ സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്, പത്രസമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ ഓടക്കൽ, വൈസ് പ്രസിഡൻ്റ് നൂറുദ്ദീൻ താനാളൂർ, വിസ്ഡം സ്റ്റുഡൻ്റ്സ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് മുഷ്താഖ് അൽഹികമി, മുനവ്വർ കോട്ടക്കൽ, താരിഫ് തിരൂർ എന്നിവർ പങ്കെടുത്തു