തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ 12 കാരനായ മകന്‍ അലക്‌സ് ആണ് മരിച്ചത്.ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.വ്യാഴാഴ്ച രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് ദാരുണ സംഭവം. ക്ലാസില്‍ പോകാത്തതിന് കുട്ടിയെ അമ്മ ശാസിച്ചിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.