സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം.ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂര്‍ തണ്ടേക്കാട് ജമാ അത്ത് എച്ച്‌എസ്‌എസിലെ മുഹമ്മദ് ഫൈസലിന്റെ ചികിത്സയ്ക്കായി 50000 രൂപ അനവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടിയാണ് അറിയിച്ചത്.
ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ കാല്‍ ട്രെയിനിനു പുറത്തേക്കുപോയി അഞ്ച് വിരലുകളും ചതഞ്ഞരയുകയായിരുന്നു. ശനിയാഴ്ച വെളുപ്പിനായിരുന്നു അപകടം.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen + ten =