” />
എടക്കര: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. മുണ്ടേരി ഏട്ടപ്പാറ കോളനിയിലെ രമേശിനെയാണ് (25) പോത്തുകല്ല് പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാത്രി ഏഴിന് ഉപ്പട മലച്ചി കോളനിയിലാണ് സംഭവം നടന്നത്. മലച്ചി കോളനിയിലെ അനീഷിനെയാണ് (23) ഇയാള്‍ ആക്രമിച്ചത്.മരംവെട്ടുകാരനായ രമേശ് തന്റെ കൈയിലുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അനീഷിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ അനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.