തിരുവനന്തപുരം : കേരളം നെഗറ്റീവിസത്തിന്റെ പിടിയിൽ അമർന്നിരിക്കുക ആണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇവിടെ ജനാധിപത്യത്തിന്റെ അടിത്തറ നന്നാവണം എങ്കിൽ പോസിറ്റീവിസം വരേണ്ടതുണ്ട്. ആത്മീയത ഉള്ള പോസിറ്റീവിസത്തിനു മാത്രമേ ഒരു സമൂഹത്തെ നേരായ മാർഗത്തിൽ നയിക്കുവാൻ സാധിക്കുകയുള്ളു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. അനന്ത പുരി ഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ കാലഘട്ടത്തിൽ വളരെ ഏറെ പ്രാധാന്യം ഉള്ള സമ്മേളനം ആണിത്. ഒരു രാജ്യത്തിന്റെ ഉയർത്തെഴുന്നേലിപ്പിനായി നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണഏകുന്നതിനു പകരം നിഷേധ്ത്‌മക നിലപാട് സ്വീകരിക്കുന്നത് ഏറെകഷ്ടകരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. അധികാരം ജനങ്ങളെ സേവിക്കാനുള്ള അവസരം ആയി മാത്രമാണ് കാണേണ്ടത്. നമ്മുടെ വഴികാട്ടിയാണ് സ്വാമിവിവേകാനന്തൻ എന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ദേശീയത ഉയർത്തി പിടിക്കുന്നതിൽ സ്വാമി വിവേകാനന്ദൻ മുഖ്യ പങ്ക് വഹിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ജയശ്രീ ഗോപാല കൃഷ്ണന്റെ അധ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്. കാ ഭാ സുരേന്ദ്രൻ,ഹിന്ദു ധർമ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽ, റാണി മോഹൻദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചെങ്കൽ രാജാശേഖരൻ, സാജൻ സക്കറിയ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.