കോവളം: മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ പേരില്‍ 46 വയസുകാരനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ രണ്ട് പേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു.കേസിലെ രണ്ടാം പ്രതിയായ പാറവിള കുഴിയന്‍വിള ലക്ഷംവീട്ടില്‍ പാപ്പി എന്ന സുജിത്ത് (22) മൂന്നാം പ്രതി കല്ലടിച്ചാംമൂല ആലു നിന്നവിള വീട്ടില്‍ അച്ചു (21) എന്നിവരാണ് അറസ്റ്റിലായത്. പൂങ്കുളം ചാമുണ്ഡി ക്ഷേത്രത്തിനു സമീപം വയല്‍ക്കര വീട്ടില്‍ സുരേഷ് എന്ന 46 വയസുകാരനെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ ഏഴാം തീയ്യതി പൂങ്കുളത്തെ ടര്‍ഫിനടുത്ത് വച്ചാണ് പ്രതികള്‍ സുരേഷിനെ തലയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. കേസില്‍ ഒന്നാം പ്രതിയടക്കം മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ടെന്ന് കോവളം പൊലീസ് പറഞ്ഞു.