ന്യൂയോർക്ക്: യു.എസില്‍ ആകാശത്ത് വച്ച് വിമാനത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി മയാമിയില്‍ നിന്ന് പോർട്ടോ റീകോയിലെ സാൻ ഹ്വാനിലേക്ക് പോയ അറ്റ്ലസ് എയറിന്റെ ബോയിംഗ് 747 – 8 ചരക്കു വിമാനത്തിന്റെ എൻജിനിലാണ് തീപിടിച്ചത്.വിമാനത്തിന്റെ ഇടതുചിറകില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തര ലാൻഡിംഗ് നടത്തിയതിനാല്‍ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും സുരക്ഷിതരാണ്. എൻജിന് മുകളിലായി ഒരു ദ്വാരം കണ്ടെത്തി. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.