കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവതി പിടിയില്‍

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണവുമായി യുവതി പിടിയില്‍.കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്.അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1.5 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എയർ കസ്റ്റംസ് ഇന്റലിജൻസും ചേർന്നുനടത്തിയ പരിശോധനയിലാണ്‌ പിടികൂടിയത്‌.ദുബായില്‍നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ബീന വന്നത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആർ.ഐ., കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്‌ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായരീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − four =