ദുബൈ: ദിവസങ്ങള്‍ക്ക് മുമ്പ് ദുബൈയില്‍ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കള്ളയം സ്വദേശി അനില്‍ കുമാർ വിൻസന്‍റ് (59) ആണ് മരിച്ചത്. ദുബൈ റാസല്‍ ഖോറിലുള്ള സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ദുബൈയിലെ റഫ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് റാസല്‍ ഖോർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഷാർജയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേർ അറസ്റ്റിലായതായും സൂചനയുണ്ട്.