കണ്ണൂര്‍: രണ്ടേകാല്‍ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. നഗരത്തിലെ പ്രധാന കഞ്ചാവ് കടത്തുകാരനാണ് ഇയാള്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെ്വേദി റാഞ്ചിയുള്‍ഖാനെയാ(24)ണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍കിള്‍ ഇന്‍സ്പെക്ടര്‍ സി ഷാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ വന്‍തോതില്‍ കഞ്ചാവെത്തിച്ച് ചില്ലറ വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍ എന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.