തിരുവനന്തപുരം :- കാന്തള്ളൂർ ശാല സ്ഥിതി ചെയ്യുന്ന കാന്തള്ളൂർ മഹാദേവ ക്ഷേത്ര നവീകരണത്തിന് രണ്ടര കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പൈതൃകം നിലനിർത്തി കിഴക്കേ നടയും പടിഞ്ഞാറേ നടയുമാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് വലിയശാല വാർഡ് കൗൺസിലർ എസ്. കൃഷ്ണകുമാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടര കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിട്ടുള്ളത് രണ്ടു നടക്കൾക്കു അഭിമുഖമായി വരുന്ന റോഡുകൾ സ്മാർട്ട് നിലവാരത്തിലേക്കു ഉയർത്തും കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും കേബിളുകൾ ഭൂമിക്കടിയിൽ ആക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇതു സംബന്ധിച്ച് നടപ്പിലാക്കുന്നത്