തിരുവനന്തപുരം :-ഗവർണറും സർക്കാരും തമ്മിലുള്ള ചേരിപ്പോര് മുറുകുന്നതോടെ രാഷ്ട്രീയ രംഗത്ത് മറ്റൊരു സ്ഫോട നത്തിന് സാധ്യത ഏറുന്നതായി രാഷ്ട്രീയനിരീക്ഷകർ അഭിപ്രായ പെടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവർണറും, മുഖ്യമന്ത്രിയും തമ്മിലുള്ള ചേരിപ്പൊരു ശക്തമായി തുടരുകയാണ്. ഇതിനെ തുടർന്ന് ഇരുകൂട്ടർക്കും ഉറക്കം വരാത്ത രാത്രികൾ ആയി മാറിയിരിക്കുകയാണ്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിലും, അദ്ദേഹം സഞ്ചരിക്കുന്ന പാത യോരങ്ങളിലും ഡി വൈ എഫ് ഐ പോലുള്ള സംഘടനകൾ ഗവർണറെ കരിങ്കൊടികാട്ടി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ മന്ത്രി മാരുടെ സത്യ പ്രതിജ്ഞ ചടങ്ങുകളിലും, നിയമസഭയിൽ നയപ്രഖ്യ പന പ്രസംഗത്തിലുംഗവർണറുടെ പ്രതിഷേധ നിലപാട് വ്യക്തമായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഗവർണർ മുഖ്യ മന്ത്രി ഉൾപെടെ ഉള്ള വരെ ചായ സത് ക്കാരത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തിട്ടുമില്ല. ഈ അവസ്ഥ തുടരു കയാണെകിൽ കേരള രാഷ്ട്രീയം മറ്റൊരു അഗ്നി പർവതസ്ഫോടനത്തിനു വേദിയാകും.