ബംഗളൂരു: മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവില്‍ വാടകവീട്ടില്‍ പ്രവർത്തിച്ചിരുന്ന കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി.7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.കാർ, ലാപ്ടോപ്, കളർ പ്രിന്‍ററുകള്‍, കടലാസ് മുറിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാർ (30), കല്‍കെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരാണ് ദാവൻകരെ പൊലീസ് നടത്തിയ ഓപറേഷനില്‍ പിടിയിലായത്. 500 രൂപ, 200 രൂപ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവൻഗരെ എസ്.പി ഉമ പ്രശാന്ത് പറഞ്ഞു.