തിരുവനന്തപുരം :-മലങ്കര മാർത്തോമ സുറിയാനി സഭയുടെ മരാമൺ കൺവെൻഷന്റെ 129-)മത് മഹായോഗം ഫെബ്രുവരി 11ഞായറാഴ്ച മുതൽ 18-)0തീയതി ഞായറാഴ്ച വരെ. പാമ്പാനദിയുടെ മരാമൺ മണൽപ്പുറത്തു തയ്യാറാക്കിയ പന്തലിൽ നടക്കും. ഫെബ്രുവരി 11-തീയതി ഞായറാഴ്ച 2.30ന് മാർത്തോമ സഭഅധ്യക്ഷൻ ഡോ. തിയോഡോഷിയസ് മാർത്തോമ്മ മെത്രോപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ ഫിലിക്സിനോസ് എപ്പിസ് കോപ്പാ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ ലാ റൂ, തുടങ്ങിയ പ്രമുഖർ സംസാരിക്കും. ഫെബ്രുവരി 14ന് രാവിലെ 9.30ന് വിവിധ സഭ ആദ്യക്ഷന്മാർ പങ്കെടുക്കുന്ന എക്യു നിക്കൽ സമ്മേളനം നടക്കും.ഫെബ്രുവരി ഒന്നാം തീയതി രാവിലെ 7.30ന് പന്തൽ ഓല മേയൽ മാരമണിനു ചുറ്റുപാടുമുള്ള 30ഇടവകകളുടെ നേതൃത്വത്തിൽ ആരംഭിച്ച് ഫെബ്രുവരി 6 ന് മുൻപായി പൂർത്തികരിക്കുമെന്നു അഡ്വ. ജേക്കബ് ജോൺ തോമസ് കോശി എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.