ഇടുക്കി: ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ് ദാരുണ സംഭവം.ഏഴുമാസം പ്രായമായ മകനെ കൊലപ്പെടുത്തിയ ശേഷമാണ് തോപ്രാംകുടി സ്കൂള്‍ സിറ്റി സ്വദേശിനി പുത്തൻപുരയ്ക്കല്‍ ഡീനു ലൂയിസ് (37) ജീവനൊടുക്കിയത്.
പുലർച്ചെ ഗുരുതരാവസ്ഥയില്‍ കണ്ട ഇരുവരെയും ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മരിച്ച യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്ന് യുവതി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.