രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റിന് തുടക്കമായി . ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ബജറ്റ് അവതരണത്തിന് തുടക്കമിട്ടത് . വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജനം ബിജെപി സർക്കാരിനെ തിരഞ്ഞെടുപ്പുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി .
വനിതാ സംവരണം നടപ്പാക്കി . ഇനി ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതിളെന്ന് ധനമന്ത്രി പറഞ്ഞു . നിലവിലുള്ള ആശുപത്രികളെ മെഡിക്കൽ കോളേജുകളാക്കും. വിലക്കയറ്റം നിയന്ത്രിക്കാനായെന്നും , ഒരു രാജ്യം ,ഒരു മാർക്കറ്റ് എന്ന ലക്ഷ്യത്തിൽ ജി എസ് ടിക്ക് വലിയ പങ്കുണ്ട്. 43 കോടി മുദ്രാവായ്പകൾ അനുവദിച്ചു. സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കി. ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിൽ നിർണ്ണായകമാകും എന്നും ധനമന്ത്രി പറഞ്ഞു . മാത്രമല്ല ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും. സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും. 2014 ന് ശേഷം സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു. മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും.
പുതിയ റെയിൽവേ ഇടനാഴി സ്ഥാപിക്കും. നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും. മൂന്ന് റെയിൽവെ ഇടനാഴിക്ക് രൂപം നൽകും. വിമാനത്താവള വികസനം തുടരും. വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും. ഇ – വാഹനരംഗ മേഖല വിപുലമാക്കും.
ഇന്ത്യയുടെ കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി നടപ്പാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി അങ്കൺവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും കൂടി ലഭ്യമാക്കി.