കൊടകര : എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മാഹിയില്‍ നിന്നും കാറില്‍ കടത്തികൊണ്ടുവന്ന 72 ലിറ്റര്‍ വിദേശമദ്യം പിടികൂടി.സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍ . മലാപ്പറമ്പ് പാറപ്പുറത്ത് വീട്ടില്‍ ഡാനിയല്‍ (40), കുറ്റിച്ചിറ സ്വദേശിനി വലിയകത്ത് വീട്ടില്‍ സാഹിന (45) എന്നിവരാണ് പിടിയിലായത്. മദ്യം കടത്താന്‍ ഉപയോഗിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തു.കാറിന്റെ ഡിക്കിയില്‍ എട്ട് പെട്ടികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.