കൊച്ചി : ആലുവ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡില്‍. പൊലീസ് പിടികൂടിയ ജാർഖണ്ട് ജെസ്പൂർ സ്വദേശി സുരേഷ് കുമാർ (42) നെയാണ് കോടതി റിമാൻഡ് ചെയ്തത്.സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർ രാജേഷിനാണ് അക്രമത്തില്‍ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിയോടെ ആലുവ പെരിയാർ നഗർ റെസിഡൻസിയില്‍ ബഹളം വയ്ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയായിരുന്നു. പൊലീസെത്തുമ്പോള്‍ ഇയാള്‍ അക്രമാസക്തനായി നില്‍ക്കുകയായിരുന്നു. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയില്‍ കല്ലിന് ചെവിയുടെ ഭാഗത്ത് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.