തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പുത്തൻവിള ശ്രീ ഭദ്രകാളി ക്ഷേത്ര പ്രതിഷ്ഠ വാർഷികവും കുംഭ ഭരണി മഹോത്സവവും 13,14,15 തീയതികളിൽ നടക്കും. ക്ഷേത്ര തന്ത്രി ജയകൃഷ്ണൻ പോറ്റി, ക്ഷേത്ര മേൽശാന്തി സുന്ദർ പോറ്റി എന്നിവരുടെ കാർമികത്വത്തിൽ ആണ് പൂജകൾ നടക്കുന്നത്.
ഒന്നാം ഉത്സവ ദിവസമായ 13 ന് രാവിലെ പ്രത്യേക പൂജകൾ, തുടർന്ന് 6.30 ന് പുഷ്പാഭിഷേകം.
രണ്ടാം ഉത്സവ ദിവസമായ 14 ന് രാവിലെ പ്രത്യേക പൂജകൾ 9.35 ന് കലശ പൊങ്കാല വൈകുന്നേരം 7 ന് പുഷ്പഭിഷേകം.
മൂന്നാം ഉത്സവ ദിവസമായ 15 ന് രാവിലേ പ്രത്യേക പൂജകൾ 10.35 ന് സമൂഹ പൊങ്കാല 11.15 ന് നാഗരൂട്ട്.12.30 ന് പൊങ്കാല നിവേദ്യം വൈകുന്നേരം 7. ന് വലിയ പടുക്ക, രാത്രി 9 ന് പുറക്കളം ബലി തുടർന്ന് മംഗള ഗുരുസി യോടുകൂടി ഉത്സവത്തിന് സമാപനമാകും.