പാറശാല:മാർത്താണ്ഡം മേൽപ്പാലത്തിൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ കൂട്ടി ഇടിച്ച് ഒരു മരണം നിരവധി യാത്രക്കാർക്ക് പരിക്ക് .ബസ്സ് ഓടിച്ചിരുന്ന കെ എസ് ആർ റ്റി സി പാപ്പനംക്കോട് ഡിപ്പോയിലെ ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി അനീഷ് കൃഷ്‌ണൻ (43) ആണ് മരണമടഞ്ഞത്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സ് ഡ്രൈവർ സുരേഷിന്റെ നില ഗുരുതരമാണ്. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ്സും കേരള ട്രാൻസ്‌പോർട്ട് ബസ്സും തമ്മിലാണ് കൂട്ടി ഇടിച്ചത്.കഴിഞ്ഞദിവസം ഉച്ചക്ക് ഒരുമണിക്കാണ് അപകടം നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള ട്രാൻസ്‌പോർട്ട് ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ബസ്സും തമ്മിൽ നേർക്ക് നേർ ഇടിക്കുകയായിരുന്നു.മൂപ്പത്തഞ്ചോളം യാത്രക്കാർക്ക് പരിക്കുണ്ട് ,പത്ത് പേർക്ക് ഗുരുതര പരിക്കാണ് .രണ്ട് ബസ്സിലെയും ഡ്രൈവർമാരെ വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽബസ്സിന്റെ മുൻവശം പൊളിച്ചണ് പുറത്തെടുത്തത് . പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചമുമ്പ് മേൽപ്പാലത്ത് അപകടത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളാണ് ഇപ്പോഴെത്തെ അപകടകാരണങ്ങളെന്നു നാട്ടുകാർ പറയുന്നു
(ചിത്രം 1മാർത്താണ്ഡം മേൽപ്പാലത്തിൽ ബസ്സുകൾ കൂട്ടി ഇടിച്ച് ഉണ്ടായ അപകടം,2.അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർ അനീഷ് കൃഷ്‌ണൻ (43)