തിരുവനന്തപുരം :-ഹരിത കർമ്മസേന യൂസർ ഫീ ഈടാക്കിയിട്ടും ബാർബർ -ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിലെ മാലിന്യം സ്വീകരിക്കാൻ തയ്യാറാകുന്നില്ല. ഈ നിലപാട് തിരുത്തുക, അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷിതത്വ പദ്ധതി ബോർഡിൽ കെ. എസ്. ബി. എ. പ്രതിനിധിയെ ഉൾപ്പെടുത്തുക, ബിനാമി ഷോപ്പുകൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ബാർബർ -ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 13,14 തീയതികളിൽ സെക്രട്ടറിയേറ്റ് മാർച്ചും രാപ്പകൽ സമരവും നടത്തും. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നിവ്വഹിക്കും