ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്.ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം.ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി. ചൊവ്വാഴ്ച പുലർച്ചെ കാംബല്‍ അവന്യൂവിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.