(അജിത് കുമാർ. ഡി )
തിരുവനന്തപുരം : വർദ്ധിച്ചു വരുന്ന ആനകളുടെ നേർക്കുള്ള കൊടും പീഡനങ്ങൾചെറുക്കുന്നതിന് ഗുരുവായൂരിലെ പ്രശസ്ത മായ ആനക്കോട്ടയിൽ സി സി ടി വി ക്യാമറകൾ വയ്ക്കണം എന്ന ആവശ്യത്തിന് ശക്തി ഏറുകയാണ്. ഇതുമായി ബന്ധപ്പെട്ടു ഗുരുവായൂർ ദേവസ്വം അടിയന്തിര ഇടപെടൽ നടത്തണം. ഗുരുവായൂർ ആനക്കോട്ടയിൽ ഏകദേശം അൻപതിനോട് അടുത്തു ആനകൾ ഇപ്പോൾ ഉണ്ട്. പാപ്പാൻ മാരുടെ ക്രൂര മർദ്ദനംമൂലം ഇവിടുത്തെ പല ആനകളുടേയും ആരോഗ്യസ്ഥിതി മോശമാണ്. ആനകൾ നിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചു സി സി ടി വി സ്ഥാ പിക്കുക ആണെങ്കിൽഒരു പരിധി വരെ ആനകളോടുള്ള ക്രൂര പീഡനങ്ങൾ ഒരു പരിധിവരെ കണ്ടുപിടിക്കാനും, അത്തരം ക്രൂരതക്കെതിരെ നടപടി കൈക്കൊള്ളാനും കഴിയും. കഴിഞ്ഞ ദിവസം ഗുരുവായൂർ ആനക്കോട്ടയിൽ നടന്ന ക്രൂര പീഡനങ്ങൾ പുറം ലോകം അറിഞ്ഞത് വളരെ ഞെട്ടലോടെ ആണ് ജനങ്ങൾ കണ്ടത്. വന്യ മൃഗമായ ആനകളോട് കാണിക്കുന്ന ഇത്തരം ക്രൂരത ഇനി എങ്കിലും അവസാനിപ്പിക്കേണ്ടി യിരിക്കുന്നു. ഇതിനു ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഉടനടി നടപടികൾ കൈക്കൊള്ളണം എന്നും, ഗുരുവായൂർ ദേവസ്വം അധികാരികളുടെ സത്വര ശ്രദ്ധപതിയണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുക ആണ്. കൂടാതെ ആന പരിപാലന ചട്ടങ്ങൾ കൂടുതൽ കർശനമാക്കണം എന്നും, ഉത്സവചടങ്ങുകളിൽ ആനകളെ കൊണ്ടുവരുമ്പോൾ പാപ്പാന്മാർ മദ്യപിച്ചിട്ടുണ്ടോ, മറ്റു ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനകളും നടത്തി മാത്രമേ ഉത്സവത്തിനു ആനകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി നൽകാവൂ എന്നുള്ള നിയമം കൂടി ഇക്കാര്യത്തിൽ സർക്കാർ പാലിക്കേണ്ടതാണ്. കൂടാതെ ഉത്സവത്തിനു നിർത്തുന്ന ആനകളുടെ മുൻപിലും, പിന്നിലും ആനകളെ ആസ്വസ്താരാക്കുന്ന കതിനാ വെടികൾ, കൈ വെടികൾ തുടങ്ങിയവ കർശനമായി നിരോധിക്കണം എന്നും ആവശ്യപെടുകയാണ്.