പിഴ നോട്ടീസിനു “പുല്ലുവില ” പൂജപ്പുര നിവാസികൾക്ക് തീരാശാപമായി ഹോട്ടൽ ആര്യാഭവൻ * ഹോട്ടലിന്റെ പ്രവർത്തനം ലൈസൻസ് ഇല്ലാതെ * നഗര സഭ ഹെൽത്ത്‌ വിഭാഗത്തേയും മറ്റ് വകുപ്പുകളേയും നോക്കുകുത്തിയാക്കി പ്രവർത്തനം * ഹെൽത്ത്‌, ഡ്രെയിനേജ്, വാട്ടർ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്ക് വെറും “ജല രേഖ “

തിരുവനന്തപുരം :-നഗരസഭ, ഡ്രെയിനേജ്, വാട്ടർ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കും, അവർ നൽകിയ പിഴ നോട്ടീസിനും പുല്ലുവില കല്പിച്ചും ഹോട്ടൽ പ്രവർത്തിക്കാനുള്ള ലൈസൻസ് പോലും ഇല്ലാതെ സർക്കാർ വിഭാഗങ്ങളെ വെല്ലുവിളിച്ചു പൂജപ്പുര മെയിൻ റോഡിൽ പൂജപ്പുര നിവാസികൾക്ക് തീരാ ശാപമായി ഹോട്ടൽ ആര്യ ഭവന്റെ പ്രവർത്തനം. ഹോട്ടൽ ഉടമ സ്ഥലത്തില്ലെന്ന മുടന്തൻ ന്യായം ഉന്നയിച്ചാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഹോട്ടലിന്റെ ഒരു വശം കാനറാ ബാങ്കിന്റെ അതിർ ചുവരാണ് ഹോട്ടലിൽ നിന്നുള്ള മാലിന്യ ജലം, കക്കൂസ് മാലിന്യങ്ങൾ,ഡ്രെയിനേജ് തുടങ്ങിയ മതിലിന്റെ ഭിത്തിയിൽ ഒരു ഹോൾ രൂപപ്പെടുത്തുകയും ഇവ അടുത്ത കെട്ടിടത്തിലേക്കു നിർബാധം ഒഴുകുകയാണ്. ഈ ഭാഗത്തു ദുർഗന്ധം കാരണം ആർക്കും ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. നഗര സഭ,ഹെൽത്ത്‌ വിഭാഗം, ഡ്രെയിനെജ്, വാട്ടർ അതോറട്ടറി എന്നിവർക്ക് അയൽക്കാർ പരാതി നൽകുകയും അവർ വന്നു ഹോട്ടലിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ചൂണ്ടി കാണിച്ചു ഹോട്ടൽ അധികൃതർക്ക് നോട്ടീസ് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഹോട്ടൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഹെൽത്ത് വിഭാഗം 5010/-രൂപ ഫൈൻ ഇടക്കിയിട്ടു മാസങ്ങൾ കഴിഞ്ഞെങ്കിലും നാളിതുവരെ ഫൈൻ ഒടുക്കുന്നതിലോ, ഡ്രെയിനേജ് പ്രശ്നം പരിഹരിക്കാനോ അവർ തയ്യാറായിട്ടില്ല. നഗര സഭ പരിധിയിൽ ഹോട്ടൽ പ്രവർത്തിക്കണമെങ്കിൽ നഗര സഭ ലൈസൻസ് നൽകേണ്ടതുണ്ട് എന്നാൽ 2023-24കാലയളവിലുള്ള ഹോട്ടൽ പ്രവർത്തനത്തിലുള്ള ലൈസൻസ് പോലും ഇവർ എടുക്കാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. കൂടാതെ ഹോട്ടൽ വെയിസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ ഇവർ റോഡിലേക്കുള്ള ഡ്രെയിനെജ് മാൻ ഹോളിലേക്ക് ഒഴുക്കിവിടുന്നത് വൻ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ജനങ്ങളുടെ പരാതിയെ തടർന്നു ബന്ധപ്പെട്ട അധികൃതർ ഈ പ്രവർത്തി നടത്തരുതെന്നു ചൂണ്ടിക്കാ ട്ടി ഹോട്ടൽ അധികൃതർക്ക് നോട്ടീസ് നൽകിയെങ്കിലും അതിനു പുല്ലു വിലയാണ് ഹോട്ടൽ ഉടമ നൽകിയിരിക്കുന്നത്. ഇങ്ങനെ ഡ്രെയിനെജ് ഒഴുക്കിവിടുന്നത് കാരണം റോഡിലെ മാൻ ഹോൾ വളരെ പെട്ടന്ന് നിറയുകയും റോഡിലേക്ക് മലിന ജലവും, ഡ്രെയിനെജ് മാലിന്യങ്ങളും നിറഞ്ഞു കവിഞ്ഞു റോഡിലെ യാത്രക്കാർക്കും,സ്ഥല വാസികളും വളരെ ദുരിതത്തിലാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − 12 =