ദോഹ :അക്രം ഹഫീഫിന്റെ ഹാട്രിക്കിൽ ഖത്തർ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻ.22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.ഖത്തറിന് ലഭിച്ചത് മൂന്ന് പെനാൽറ്റി.. മൂന്നും ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് കുറിച്ച് സൂപ്പർ താരം അക്രം അഫീഫ്. ആദ്യാവസാനം നാടകീയത നിറഞ്ഞ കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജോർദാനെ കീഴടക്കി വീണ്ടും വൻകരാ ചാമ്പ്യൻമാരായി ഖത്തർ.13 മാസം മുൻപ് ലയണൽ മെസി മുത്തമിട്ട ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തറിന്റെയും കിരീടധാരണം. 22,73, 90+5 മിനിറ്റുകളിലാണ് അക്രം അഫീഫ് ആതിഥേയർക്കായി വലകുലുക്കിയത്. യസാൻ അൽ നൈമത്തിലൂടെ(67)യാണ് ജോർദാന്റെ ആശ്വാസഗോൾ പിറന്നത്.