തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്.
പേയാട് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്. ഇതിനിടെ, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണെന്നും പറയപ്പെടുന്നു. സംഭവത്തില്‍ കുത്തിയ അരുണ്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.