ഇടുക്കി ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പന്‍ചോല പാറയ്ക്കല്‍ ഷീലയാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയല്‍വാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഷീല തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു ശശി കുപ്പിയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്.