ഡല്‍ഹി: വടക്കൻ ഡല്‍ഹിയിലെ ദയാല്‍പുറിലെ പെയ്ന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 11 പേർ മരിച്ചു. സംഭവ സ്ഥലത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശം എത്തിയതെന്ന് അഗ്നിശമനാ സേന അറിയിച്ചു. ഫാക്ടറിയില്‍ നിന്ന് വലി പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നുവെന്നും വലിയ തീനാളങ്ങള്‍ ഉയരുന്നത് കണ്ടെന്നും ദൃക്സാക്ഷികള്‍ പോലീസില്‍ അറിയിച്ചു.