കുന്നംകുളം: അഞ്ഞൂരില്‍ വാഹന പരിശോധനക്കിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആർത്താറ്റ് മുണ്ടന്തറ വീട്ടില്‍ സതീഷിനെയാണ് (29) തൃശൂർ എക്സൈസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കാറിലാണ് കഞ്ചാവ് കടത്തിയത്. സംഭവ സമയം കാറിനൊപ്പം ബൈക്കിലുണ്ടായിരുന്ന മറ്റൊരു പ്രതി ഷൈജു ബൈക്ക് ഉപേക്ഷിച്ച് കടന്നു.