ഉപ്പള: ബസ് ഓടിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങി.ധർമ്മത്തടുക്ക-കാസർകോട് റൂടിലോടുന്ന ബസ് ഓടിച്ചിരുന്ന ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുർ റഹ്‌മാൻ (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ബസ് പെർമുദെ ജൻക്ഷനില്‍ എത്തിയപ്പോള്‍ അബ്ദുർ റഹ്‌മാന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ബസില്‍ നിന്നിറങ്ങി സമീപത്തെ കടയില്‍ നിന്ന് വെള്ളം കുടിച്ചു. പിന്നീട് ചേവാർ കുണ്ടങ്കരയടുക്കയില്‍ ബസ് വശത്തേക്ക് മാറ്റി നിർത്തി. യാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് അദ്ദേഹത്തെ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.