പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊന്നാനി മാറഞ്ചേരി സ്വദേശി കൈപ്പുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടില്‍ സാബിര്‍ എന്നിവരാണ് അറസ്റ്റിലായത്.305 ഗ്രാം എംഡിഎംഎ ആണ് പ്രതികളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി എക്‌സൈസും ചേര്‍ന്ന് സംയുക്തമായാണ് ഇവരെ പിടികൂടിയത്.