പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമനക്കത്ത് നല്‍കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍.കൊല്ലം പെരിനാട് സ്വദേശി വിനോദ് ബാഹുലേയന്‍, നൂറനാട് സ്വദേശികളായ സഹോദരങ്ങളായ അയ്യപ്പദാസ് കുറുപ്പ്, മുരുകദാസ് കുറുപ്പ് എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.അടൂര്‍ മലമേക്കര സ്വദേശിനിയില്‍ നിന്നുമാണ് പ്രതികള്‍ ഒമ്ബത് ലക്ഷം രൂപ തട്ടിയെടുത്തത്. മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ക്ലാര്‍ക്കായി നിയമനം നല്‍കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ നിയമന ഉത്തരവും ഒന്നാം പ്രതി വിനോദ് നല്‍കി.