ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ദേവ്കാളി ഗ്രാമത്തില്‍ ആണ് സംഭവം.ട്രക്കും ജീപ്പും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.