രാമനാഥപുരത്ത് മോദി? ലീഗ് എതിരാളി മത്സരം തീപാറും. ശരീഫ് ഉള്ളാടശ്ശേരി.

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ദേശീയശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വാരാണസിക്കു പുറമേ, പ്രധാനമന്ത്രിയുടെ രണ്ടാം മണ്ഡലമായി രാമനാഥപുരം പരിഗണിക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 2014ലേതിനു സമാനമായി മോദി രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടണമെന്ന ആവശ്യമാണ് ബിജെപിക്കകത്ത് ഉയരുന്നത്. ദക്ഷിണേന്ത്യൻ മണ്ഡലത്തിൽ നിന്ന് മോദി ജനവിധി തേടുന്നത് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും ബിജെപി വിലയിരുത്തുന്നു. 2019ൽ വാരാണസി മണ്ഡലത്തിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്.മോഡി ഇവിടെ മത്സരിച്ചാൽ പോരാട്ടം തീപാറും.
മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് രാമനാഥപുരം. രാമേശ്വരം ക്ഷേത്രം നിലനില്‍ക്കുന്നതും രാമനാഥപുരത്താണ്. മുസ്ലീം ലീഗ് നേതാവായ നവാസ് കനിയാണ് നിലവിലെ രാമനാഥപുരം എം.പി. ബിജെപി സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെ പരാജയപ്പെടുത്തിയാണ് 2019ല്‍ നവാസ് കനി സീറ്റ് നേടിയത്.

രാമനാഥപുരത്തെ പ്രതിനിധീകരിച്ച് നവാസ് കനി തന്നെയായിരിക്കും ഇന്ത്യ മുന്നണിയെ പ്രതിനിധീകരിച്ച് രാമനാഥപുരത്ത് മത്സരിക്കുകയെന്നാണ് വിവരം.

അതേസമയം വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം. ദക്ഷിണേന്ത്യയില്‍ കാര്യമായി ബിജെപിക്ക് നേട്ടം കൈവരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മോദി തമിഴ്‌നാട്ടിലും മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 2 =