തിരുവനന്തപുരം :-സംസ്ഥാന നീതി വകുപ്പ് സാമൂഹിക സുരക്ഷ മിഷനിലൂടെ ആരംഭിക്കുന്ന “ഓർമ്മത്തോണി “പദ്ധതിയുടെ ഭാഗമായി വയോജനങ്ങളെ ബാധിക്കുന്ന ഡിമെൻഷ എന്ന രോഗാവസ്ഥയെക്കുറിച്ച് ബോധവൽക്കരണവും വൈദ്യ പരിശോധനയും കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 9 ശനിയാഴ്ച രാവിലെ 10.00 മണിക്ക് പോലീസ് ട്രെയിനിങ് കോളേജിൽ വച്ച് നടത്തും.