തിരുവനന്തപുരം: ബേക്കൽ ടൂറിസം വില്ലേജ് പ്രൊജക്റ്റ് ലൈസൻസ് എഗ്രിമെന്റ് കൈമാറ്റ ചടങ്ങുകൾ മാ സ്കറ്റ് ഹോട്ടലിൽ നടന്നു. കാഞ്ഞങ്ങാട് എം എൽ എ ഇ. ചന്ദ്ര ശേഖരന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് മോറക്സ് ഗ്രൂപ്പ് എം ഡി ശരീഫ് മൗലക്കിരിയത് ന് നൽകി. സ്വാഗതം ഡയറക്ടർ ഓഫ് ടൂറിസം പി ബി നൂഹ് ഐ എ എസ് ആശംസിച്ചു. ബി ആർ ഡി സി എം ഡി പി. ഷിജിൻ റിപ്പോർട്ട് അവതരിപ്പിച്ചു.മോറസ് ഗ്രൂപ്പ് സ്പോൺസർ ഖാലിദ് അലി എം എ ഷഹീൻ, കെ ടി ഡി സി എം ഡി ശിഖ സുരേന്ദ്രൻ ഐ എ എസ്, തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു.