പാലക്കാട് ആലത്തൂർ മേലാർക്കോട് പുത്തൻത്തറ മാരിയമ്മൻ കോവിലിലെ കനല്‍ചാട്ടത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം. കനല്‍ച്ചാട്ടാം നടത്തുന്നതിനിടെ വിദ്യാർത്ഥി തീ കൂനയിലേക്ക് വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ വിദ്യാർത്ഥി നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.