വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; നാലുപേർ അറസ്റ്റിൽ

ഈരാറ്റുപേട്ട: വസ്തുതര്‍ക്കത്തിന്‍റെ പേരില്‍ മധ്യവയസ്കനെയും സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റില്‍.പെരുമ്പായിക്കാട് നട്ടാശ്ശേരി ആറ്റുവായില്‍ വീട്ടില്‍ മഹേഷ് വിജയൻ (41), പെരുമ്പായിക്കാട് ചവിട്ടുവരി ഭാഗത്ത് പുത്തൻപറമ്പ് കാരിട്ടയില്‍ അലി അക്ബർ (24), പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് പോത്തേരിയില്‍ വീട്ടില്‍ പി.ആർ. രതീഷ് (40), കൂരോപ്പട കോത്തല തോട്ടുങ്കല്‍ വീട്ടില്‍ റ്റി.ജി. മനോജ് (43) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ രണ്ടിന് വൈകീട്ട് വാഗമണ്‍ കുരിശുമല ഭാഗത്തെ ഹില്‍പാലസ് റിസോർട്ടിന് സമീപം ചെമ്മലമറ്റം സ്വദേശിയായ മധ്യവയസ്കനെയും സുഹൃത്തിനെയും ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വാഗമണ്‍ കുരിശുമല ഭാഗത്തുള്ള വസ്തുവിന്‍റെപേരില്‍ ഇരുകൂട്ടർക്കുമിടയില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയായിരുന്നു അക്രമം. ഇവർക്ക് നേരെ കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും തുടർന്ന് വടിയും, കല്ലും ഉപയോഗിച്ച്‌ ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − five =