ശിവരാത്രി മഹോത്സവവും ആയി ബന്ധപ്പെട്ടു വലിയശാല കാന്തള്ളൂർ മഹാ ദേവക്ഷേത്രത്തിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തലിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾക്ക് ദാഹ ജലം വിതരണം നടത്തി. കമ്മിറ്റി അംഗങ്ങൾ ആയ വേട്ടക്കുളം ശിവാനന്ദൻ, അ ച്യുതൻ നായർ, പദ്മനാഭ അയ്യർ, ഡോക്ടർ കൃഷ്ണ മൂർത്തി, കാന്തള്ളൂർ മഹാഭാഗവതസപ്താഹട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.