ദളിത്‌ -ക്രിസ്ത്യൻ വിഭാഗങ്ങളോട് രാഷ്ട്രീയ പാർട്ടികളുടെ അവഗണന -ഇന്ത്യൻ നേറ്റീ വ്സ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ചു

തിരുവനന്തപുരം :- ദളിത്‌ -ക്രിസ്ത്യൻ വിഭാഗങ്ങളോട് വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന അവഗണയിൽ മനം നൊന്ത് അവർ പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു.ഇന്ത്യയിലെ നീതി നിഷേധിക്കപെടുന്ന സമൂഹത്തിനു ഇന്നത്തെ സാഹചര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടികളും ഒരു സഹായം ചെയ്തിട്ടില്ലെന്നും, അവർ തിരിഞ്ഞു നോക്കുക പോലും ചെയ്തിട്ടില്ലെന്നുംനേതാക്കൾ കുറ്റപ്പെടുത്തി. ഈ സാഹചര്യം മുന്നിൽ കണ്ടും, മറി കടക്കാനും ആണ് അവർ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ നിർബന്ധിത മായി തീർന്നത്എന്ന് നേതാക്കൾ അറിയിച്ചു.ആദിവാസിമേഖലയിൽ ഉണ്ടായിരിക്കുന്നപ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സംഘടന അക്ഷീണമായി പ്രവർത്തിക്കും എന്ന് നേതാക്കൾ ഉറപ്പു നൽകി.പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി എം ജോഷ്വ,ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്. ഷിബു പാമ്പാടി,പാസ്റ്റർ സി ജെ രാജു,വൈസ് പ്രസിഡന്റ്‌ അഡ്വക്കേറ്റ്.ഗോപിനാഥ് വെഞ്ഞാറമൂട് തുടങ്ങിയ നേതാക്കൾ സംയുക്ത മായി നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചതാണിത്. ആ സന്നമാ യിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഐ എൻ ഡി പി പാർട്ടിയുടെ സാന്നിധ്യവും, അവരുടെ പ്രവർത്തനവും മത്സര രംഗത്തുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി കൾക്ക് ഏറെ നിർണായകമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × 3 =