മട്ടന്നൂരില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: മട്ടന്നൂരില്‍ മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി പത്തിന് മട്ടന്നൂര്‍ അയ്യല്ലൂരിലാണ് സംഭവം.
ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സി.പി.എം. ആരോപിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 − seven =