ഓട്ടോമോട്ടീവ് കമ്പോണന്റുകളുടെയും ആക്സസറീസുകളുടെയും ഇന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ സ്പാർക്ക് മിൻഡ പുതിയ വിസ്റ്റ ശ്രേണിയിലുള്ള ഹെൽമെറ്റുകൾ പുറത്തിറക്കി. 2023 അവസാനത്തോടെ പുറത്തിറക്കിയ വാലോർ ഫ്ലിപ്പ് -അപ്പ് ഹെൽമെറ്റിന്റെ വിജയത്തെ തുടർന്നാണ് സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നൂതന ഹെൽമെറ്റ് ശ്രേണി വിപണിയിലെത്തിച്ചിരിക്കുന്നത്. റൈഡർക്ക് സുരക്ഷയും സൌകര്യവും ഒരുപോലെ ഒരുക്കുന്ന വിസ്റ്റ സ്പാർക്ക് മിൻഡയുടെ പ്രതിബദ്ധതയെ അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.
“വിസ്റ്റയുടെ ലോഞ്ചോടെ വാഹന വ്യവസായത്തിലെ പുതുമയുടെയും സുരക്ഷയുടെയും അതിരുകൾ ഞങ്ങൾ വീണ്ടും മുന്നോട്ട് കൊണ്ടുപോകുകയാണ്” എന്ന് സ്പാർക്ക് മിൻഡയുടെ ആഫ്റ്റർമാർക്കറ്റ് സിഇഓ ആയ അരുൺ നാഗ്പാൽ ചൂണ്ടിക്കാട്ടി. വാലോർ ഹെൽമറ്റിന്റെ വിജയത്തോടെ റൈഡർമാർക്ക് റോഡിൽ സമാനതകളില്ലാത്ത ആശ്വാസവും സുരക്ഷിതത്വവും നൽകാനുള്ള സ്പൈഡർ മിൻഡയുടെ പ്രതിബദ്ധതയാണ് വിസ്റ്റ ഹെൽമെറ്റ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കൃത്യതയോടും മികവോടും നിർമ്മിച്ചിട്ടുള്ള വിസ്റ്റ ഹെൽമെറ്റിൽ അത്യാധുനിക സുരക്ഷാ ഫീച്ചറുകളോടൊപ്പം നൂതനമായ രൂപകൽപ്പനയും സംയോജിപ്പിച്ചിരിക്കുന്നു. ഇത് റൈഡിങ്ങ് അനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. വാലോർ ഹെൽമെറ്റിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ള വിസ്റ്റ ഹെൽമെറ്റ് റൈഡർമാർക്ക് സമാനതകളില്ലാത്ത സുരക്ഷയും സൌകര്യവും നൽകുന്നതിന് വേണ്ടി നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ഹെൽമെറ്റ് ഡിവിഷൻ സെയിൽസ് മേധാവി ശ്രീ. ആഷിഷ് ഗാർഗ് പറഞ്ഞു. കടുത്ത ആഘാതത്തെ ചെറുക്കാനുള്ള ഉയർന്ന ഗ്രേഡ് എബിഎസ് ഷെൽ വിസ്റ്റ ഹെൽമെറ്റിന്റെ പ്രധാന സവിശേഷതയാണ്. ഇത് സുഖസൌകര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മികച്ച സുരക്ഷ ഒരുക്കുന്നു. കവിളിന് സംരക്ഷണം നൽകുന്ന ചീക്ക് പാഡുകൾ നീക്കം ചെയ്യാവുന്നതും കഴുകാവുന്നതുമാണ്. ഇത് ശുചിത്വം ഉറപ്പുനൽകുന്നു. മാത്രമല്ല ഓരോ റൈഡിലും റൈഡർമാർക്ക് പുതു അനുഭവങ്ങൾ ഉറപ്പുനൽകുന്നു. റോഡിലെ സുരക്ഷയ്ക്കൊപ്പം പുതുമയിലുമുള്ള സ്പാർക്ക് മിൻഡയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഊട്ടിഉറപ്പിക്കുന്നതാണ് വിസ്റ്റ ഹെൽമെറ്റിന്റെ ലോഞ്ച്. മികച്ച ഫീച്ചറുകൾ, സുരക്ഷ, സൌകര്യം, സ്റ്റൈലിഷ് എന്നിവയ്ക്കൊപ്പം നൽകുന്ന പണത്തിന് മികച്ച മൂല്യവും വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ തിരയുന്നവർക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാകും വിസ്റ്റ. ഇന്ത്യയിലെ ഓട്ടോ മോട്ടീവ് ഘടകങ്ങളുടേയും ആക്സസറികളുടേയും മുൻനിര നിർമ്മാതാക്കളെന്ന നിലയിൽ സ്പാർക്ക് മിൻഡയ്ക്ക് വിപണയിൽ ഒരു വിശിഷ്ട സ്ഥാനമുണ്ട്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉന്നത നിലവാരമുള്ള ഉത്പ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന് പേരുകേട്ട സ്പാർക്ക് മിൻഡയുടെ ഹെൽമെറ്റുകൾ മികച്ച മാനദണ്ഡങ്ങൾ, ഈട് , സുഖം, ശൈലി എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഒരു വിശ്വസനീയമായ ബ്രാൻഡെന്ന നിലയിൽ സ്പാർക്ക് മിൻഡ പുതുമയ്ക്ക് ഗുണനിലവാരത്തിനും ഊന്നൽ നൽകിയാണ് പ്രവർത്തിക്കുന്നത്.