(അജിത് കുമാർ )
തിരുവനന്തപുരം :- അനുദിനം വർധിച്ചുവരുന്ന അന്തരീക്ഷതാപ നിലയിൽ സംസ്ഥാനത്തെങ്ങും കൊടും ചൂടാണ് പകൽ സമയങ്ങളിലും രാത്രി കാലത്തും ഒരുപോലെ അനുഭവപ്പെടുന്നത്. കൊടും ചൂട് അനുഭവപ്പെടുന്നതിനാൽ സർക്കാർ തന്നെ പലയിടത്തും യെല്ലോ അലെർട് മുൻകരുതൽ ആയി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പകൽ സമയത്തു പുറം ജോലികൾ ചെയ്യുന്നതിനും നിയന്ത്രണം ഉണ്ട്. ചൂടിനെ മുതലാക്കി നഗര തെരുവോരങ്ങളിൽ, സംസ്ഥാന പാത യോരത്തു എല്ലാം ശീതള പാനീയ വിൽപ്പന പൊടി പൊടിക്കുന്നുണ്ട്. മോരുംവെള്ളം, സെർബത്തുകൾ, തണ്ണിമത്തൻ ജ്യൂസുകൾ, പൈനാപ്പിൾ ജ്യൂസുകൾ, ഫ്രൂട്ട് സാലഡുകൾ എന്നിവ തുടങ്ങി വിവിധ യിനം ജൂസുകൾ വിൽപ്പനക്കുണ്ട്. പലതും വൃത്തിഹീനമായ രീതിയിൽ ആണ് സൂക്ഷിക്കുന്നത്. ദിവസങ്ങൾ കൊണ്ട് നിർമിച്ചു വച്ചിരിക്കുന്ന ജ്യൂസുകളും ഇവയിൽ പെടും. ദിനം പ്രതി ഇങ്ങനെ വില്പനക്ക് എത്തുന്ന ശീതള പാനീയങ്ങൾ അവയുടെ ശുദ്ധത എന്തെന്ന് ആർക്കും അറിയില്ല.
ഫുൾജർ സോഡാ, എരിവും, പുളിയും ചേർത്ത പാനീയങ്ങൾ ഈ എന്നിവ ഇതിൽ പെടും. റംസാൻ തുടങ്ങിയ നോമ്പ് തുറ ആഘോഷം, വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ എന്നിവ ലക്ഷ്യം ഇട്ടാണ് ഇത്തരം തെരുവോര കച്ചവടം.
മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ ഇത്തരം പൊതു സ്ഥലങ്ങളിലെ ശീതള പാനീയ വിൽപ്പന നിരോധിച്ചില്ലെങ്കിൽ ഇത് പടർന്നു പിടിക്കാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ മേഖല, ഭക്ഷ്യ സുരക്ഷ വിഭാഗം, പോലീസ് എന്നീ വിഭാഗങ്ങൾ കൂടി സഹകരിച്ചു സംയുക്ത പരിശോധന നടത്തുന്നതോടൊപ്പം ഇവ നിരോധിക്കാൻ ഉള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളേണ്ടതാണ്. പൊതു നിരത്തുകളിൽ വിൽപ്പന നടത്തുന്ന ശീതള പാനീയ കച്ചവടക്കാർക്കു യാതൊരു വിധ ലൈസൻസ് ഇല്ല എന്നുള്ളതും അവർ ഉപയോഗിക്കുന്ന സാധന ങ്ങൾക്ക് എത്ര മാത്രം ശുദ്ധത ഉണ്ടെന്നു ആർക്കും അറിയാത്ത സ്ഥിതി ആണ് ഇന്നുള്ളത്. ഇതിന്മേൽ നടപടി എടുത്തിലെങ്കിൽ ആരോഗ്യ മേഖലയിൽ ദൂര വ്യാപകഫലം ഉണ്ടാകും എന്നുള്ളതിന് സംശയം ഇല്ല.