കരമന ജഡ്ജ് റോഡിലെ ‘ടവര്‍വ്യൂ’ കുടുംബാംഗങ്ങളാണിവര്‍. ആല്‍മരത്തിന്റെ രൂപത്തില്‍ പിച്ചളയില്‍ പണികഴിപ്പിച്ച വിളക്കിന് അഞ്ചടി പൊക്കവും നൂറ് കിലോഗ്രാം ഭാരവും ഉണ്ട്.20 വര്‍ഷം നീണ്ട അന്വേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ടവര്‍വ്യൂ’ കുടുംബത്തിന്റെ പത്ത് തലമുറയിലെ അഞ്ഞൂറോളം പേരെ ഉള്‍പ്പെടുത്തി യുഎസ്എ, ന്യൂജെഴ്സി സ്വദേശികളായ നാലാം തലമുറക്കാരി ദീറ്റ നായരും ഭര്‍ത്താവും അഞ്ചാം തലമുറാംഗവുമായ രമേശ് നായരും ഫാമിലി ട്രീതയ്യാറാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആല്‍വിളക്ക് സമര്‍പ്പിച്ചത്. മാന്നാറിലെ രാജന്‍ ആചാരിയാണ് വിളക്ക് നിര്‍മ്മിച്ചത്. ‘ടവര്‍വ്യൂ’ കുടുംബാംഗങ്ങള്‍ക്ക് പുറമെ ഡോ. അച്യുത് ശങ്കര്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ ,ആറ്റുകാല്‍ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.