പത്തനതിട്ട : വല്ലനയിൽ കടം കൊടുത്ത പണം തിരികെ കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ അയൽക്കാരൻ്റെ കടയിൽ തീ കൊളുത്തി മരിച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആറമ്മുള പൊലീസിന് വീഴ്ച പറ്റിയെന്നാണ് നാട്ടുകാരുടെ ആരോപണം. കടം കൊടുത്ത പണം തിരികെ നൽകിയില്ലെന്ന് ചൂണ്ടികാട്ടി മരിച്ചു രജനി നേരത്തെ പൊലീസിൽ പരാതിപെട്ടിട്ടും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം . അയൽവാസിയായ കുഞ്ഞുമോളുടെ കടയിലാണ് കഴിഞ്ഞ ദിവസം രജനി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഇവരുടെ മരുമകൻ സജീവ് വാങ്ങിയ 30 പവനും മുന്ന് ലക്ഷം രൂപയും തിരികെ നൽകാതിരുന്നതിലാണ് ആത്മഹത്യ.