കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓംലെറ്റ് കിട്ടാൻ വൈകിയതിന് ദോശക്കട തകർത്ത സംഭവത്തില്‍ രണ്ടു പേർ പിടിയില്‍. കൊല്ലം പടവടക്ക് സ്വദേശി ബ്രിട്ടോ, പ്രഭാത് എന്നിവരാണ് അറസ്റ്റിലായത്.ഒളിവിലുള്ള നാലു പേർക്കായി അന്വേഷണം തുടരുകയാണ്.
വെള്ളിയാഴ്ച രാത്രിയാണ് കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശക്കടയില്‍ ആക്രമണം ഉണ്ടായത്. ഓർഡർ ചെയ്ത ഓംലെറ്റ് വൈകുമെന്ന് കടയുടമ പറഞ്ഞതിന് പിന്നാലെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.