ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. രണ്ടു മണിക്കൂറിനിടെ തുടർച്ചയായി നിരവധി തവണ ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.പടിഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്. എൻ.സി.എസ് സെന്ററാണ് ഭൂചലനത്തെക്കുറിച്ച് വ്യക്തമാക്കിയത്.ആദ്യ ചലനം 1.49 ന് ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുലർച്ചെ 3.40ന് ആയിരുന്നു. 3.4 തീവ്രത രേഖപ്പെടുത്തിയ ചലനം കിഴക്ക് കമെങിലാണ് ഉണ്ടായത്.ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.