തിരുവനന്തപുരം :- പ്രസ്സ് ക്ലബ്ബിൽ നിന്ന് താഴെക്കിറങ്ങുന്ന ഊറ്റു കുഴി റോഡിൽ കൂടി കാ ൽനടയായോ, ഇരു ചക്ര വാഹനത്തിലോ സഞ്ചരിക്കുകയാണെകിൽ “മണ്ണ് പൊടി തിന്നാം.”ഇത് ഉദ്യോഗസ്ഥരുടെ വകയായുള്ള ജനങ്ങൾക്കുള്ള സമ്മാനം ആണ്. വളരെ നാളുകളായി ഈ ജംഗ്ഷൻ വെള്ള ക്കെട്ട് കൊണ്ട് റോഡ് ചെറു കുളം ആയി മാറിയിരുന്നു. നിരവധി പരാതികളുടെയും, പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അധികൃതർ പൊട്ടിയ ഭീമൻ പൈപ്പ് ശരിയാക്കി വലിയ കുഴി മണ്ണിട്ട് മൂടി. എന്നാൽ മൂടിയ ഭാഗം ടാർ ഇടാൻ ആരും മിനക്കെട്ടില്ല. സാധാരണ ക്കാരൻ തങ്ങളുടെ വീട് ആവശ്യ ത്തിനു റോഡ് കു ഴിച്ചാൽ പിന്നെ വേണ്ട പൊല്ലാപ്പാണ്. കുഴി ടാർ ഇട്ടു മൂടാൻ കൂടി ഉള്ളരൂപ കൂടി നേരത്തെ അടക്കണം. എന്നാൽ ബന്ധപ്പെട്ടവർ കുഴി ടാർ ഇട്ടു മൂടുകയും ചെയ്യില്ല. ഇവിടെ പൊടി മണൽ വിതറി ഇട്ടിരിക്കുന്നത് കാരണം വാഹനങ്ങൾ പോകുമ്പോൾ പൊരി വെയിലത്ത് കാറ്റടിച്ചു മണൽ കാറ്റു ഉയരുകയാണ്. സമീപത്തുള്ള കടക്കാർ മണൽ പൊടി കൊണ്ട് പൊറുതി മുട്ടുകയാണ്. പകൽ സമയം ഹോസ് ഉപയോഗിച്ച് പൊടിമണ ലിൽ നനക്കുന്ന രീതി ഒരിക്കലും ശാസ്ത്രീ യമല്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇവിടുള്ള പ്രശ്നം ഉടൻ പരിഹരിക്കണം എന്നുള്ള താണ്ജനങ്ങളുടെ ആവശ്യം.